ജർമ്മനിയിലെ ബർലിനിൽ വച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് സ്വർണ്ണം കരസ്ഥമാക്കിയ പ്രതീക്ഷ ഭവൻ വിദ്യാർത്ഥി സി.ആർ. അബിജിത്തിന് സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രതീക്ഷാഭവനിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്വീകരിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ , പ്രിൻസിപ്പാൾ സിസ്റ്റർ സുജിത , മദർ സുപ്പീരിയർ സിസ്റ്റർ സാൽവിയ, സിസ്റ്റർ ഫോൺസി , സിഎൻആർഎ പ്രസിഡണ്ട് കെ.ജ ആശോകൻ എന്നിവർ ഹാരമണിച്ച് സ്വീകരിച്ചു. PTA പ്രസിഡണ്ട് പി.സി ജോർജ്ജ് , റെസിഡന്റ്സ് സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത് , ബിയാട്രിസ് ജോണി എന്നിവർ സംസാരിച്ചു.
![](https://swanthamlekhakan.news/wp-content/uploads/2023/06/IMG-20230630-WA0007.jpg)