കോഴിക്കോട്: നിപയെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കി. സാധാരണ രീതിയിൽ ക്ലാസുകൾ നടക്കും. വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും മാസ്ക് ധരിക്കണം.
അതേസമയം, കണ്ടെയ്മെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ നിർബന്ധമായും തുടരണം. സ്കൂളുകളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസർ വെക്കണം. ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ഉണ്ട്.