കൊച്ചി: കൊച്ചി കപ്പൽ ശാലയിൽ എൻഐഎ ഹൈദരാബാദ് യൂണിറ്റ് പരിശോധന നടത്തി. വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കപ്പൽശാലയിലെ ഒരു ജീവനക്കാരനെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കപ്പൽശാലയിൽ നിന്നും തന്ത്രപ്രധാന ചിത്രങ്ങൾ പകർത്തിയെന്നാണ് കണ്ടെത്തൽ. ഇക്കാര്യം വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് ടീം കൊച്ചിയിലെത്തിയത്. കസ്റ്റഡിയിലെടുത്തയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോകും.