ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പാഠപുസ്തകങ്ങള്‍. നാധിപത്യവും മതനിരപേക്ഷതയും അടിത്തറയാക്കിയുള്ള നവകേരള സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അഞ്ചാംക്ലാസ് മുതല്‍ കലാ, തൊഴില്‍ വിദ്യാഭ്യാസത്തിനായി പ്രത്യേക പാഠപുസ്തകങ്ങള്‍ ഉണ്ടാകും. സ്കൂള്‍പ്രവൃത്തിദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.
