വ്യോമയാന മേഖലയിൽ കരുത്തറിയിക്കാൻ ആ​ഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് കൈത്താങ്ങാകാൻ കേന്ദ്രം; ‘ബോയിംഗ് സുകന്യ പ്രോഗ്രാമിന്’ ഇന്ന് തുടക്കമാകും

Entertainment National Technology

ബെം​ഗളൂരു: വ്യോമയാന മേഖലയിലെ ജോലി ആ​ഗ്രഹിക്കുന്നവർക്ക് കൈത്താങ്ങാകാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘ബോയിംഗ് സുകന്യ പ്രോഗ്രാമിന്’ തുടക്കം കുറിക്കും. വ്യോമയാന മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ പഠനവും പരിശീലനവും പദ്ധതി പ്രകാരം നൽകും.

Science, Technology, Engineering, and Maths (STEM) മേഖലകളിൽ പഠനങ്ങൾ നടത്താനും പരിശീലനം നൽകാനും പ്രോഗ്രാം അവസരമൊരുക്കും. STEM മേഖലകളിലെ പരിശീലനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പ്രോ​ഗ്രാമിൽ പെൺകുട്ടികളെ ‌പങ്കെടുപ്പിക്കുന്നതിനുമായി രാജ്യത്തുടനീളം 150 STEM ലാബുകളും സ്ഥാപിക്കും. പൈലറ്റാകാൻ പരിശീലിക്കുന്ന വനിതകൾക്ക് സ്കോളർഷിപ്പുകളും മറ്റ് സഹായങ്ങളും പദ്ധതി വഴി നൽകും.

Leave a Reply

Your email address will not be published. Required fields are marked *