രാജ്യത്തെ റെയിൽവേ ടിക്കറ്റ് നിയമത്തിൽ പുതിയ പരിഷ്കരണവുമായി ഇന്ത്യൻ റെയിൽവേ. യാത്രാ തീയതിക്ക് 60 ദിവസം മുൻപ് മാത്രമേ ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. 120 ദിവസമായിരുന്നു ഇതുവരെയുണ്ടായിരുന്നത്. നവംബർ ഒന്ന് മുതൽ പുതിയ നിയമം നിലവിൽ വരും. പെട്ടന്ന് യാത്രകൾ തീരുമാനിക്കുന്ന യാത്രക്കാരെയും കൂടെ കണക്കിലെടുത്താണ് ഈ നിയമം. ഒക്ടോബർ 31 വരെ മുൻകൂർ ബുക്ക് ചെയ്‌ത ടിക്കറ്റ്കൾക്ക് പുതിയ നിയമം ബാധകമല്ല.
