ലോകമെമ്പാടും നേരിന്റെ ആവേശം കൂടുന്നു. യുഎസിലും മോഹൻലാൽ ചിത്രം ബോക്സോഫീസിൽ കുതിച്ചുയരുന്നു. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടികെട്ടിലൊരുങ്ങിയ ചിത്രം വെറും എട്ട് ദിവസം കൊണ്ടാണ് 50 കോടി കളക്ഷൻ സ്വന്തമാക്കിയത്.
ആഗോള തലത്തിൽ ഇതുവരെ 70 കോടിയിലധികം ചിത്രം നേടിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ 100 കോടി എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്…….