ന്യൂഡൽഹി:പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ ഡീസൽ വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ക്രൂഡോയിൽ ദൗർലഭ്യം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടിയത്. എന്നാൽ രാജ്യത്തെ മറ്റ് എണ്ണക്കമ്പനികൾ വില കൂട്ടിയിട്ടില്ല. നയാരയുടെ ചുവടുപിടിച്ച് അവരും വില വർദ്ധിപ്പിക്കുമോ എന്ന് വ്യക്തമല്ല.
