ദേശീയ പാത 544ൽ നടപ്പാക്കുന്നത് 525.79 കോടിയുടെ പദ്ധതികൾ: നിർമാണോത്‌ഘാടനത്തിനു നിതിൻ ഗഡ്കരി എത്തും

Kerala National

തൃശൂർ :തൃശൂർ ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂർ അടിപ്പാതകളും ആലത്തൂർ മണ്ഡലത്തിലെ ആലത്തൂർ, കുഴൽമന്ദം അടിപ്പാതകളും ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴ്ചപ്പറമ്പ് അടിപ്പാതയും 5ന് കാസർകോട് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർമാണോദ്ഘാടനം നടത്തുമെന്ന് ടി.എൻ പ്രതാപൻ എംപി അറിയിച്ചു.
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ അടിപ്പാതകൾക്ക് 209.17 കോടി രൂപയും ആലത്തൂരിലെ അടിപ്പാതകൾക്ക് 117.77 കോടി രൂപയും ചാലക്കുടിയിൽ 149.45 കോടി രൂപയും പാലക്കാട് 49.40 കോടി രൂപയും അടക്കം ആകെ 525.79 കോടി രൂപയുടെ പദ്ധതികളാണ് ദേശീയപാത 544ൽ മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിക്ക് നന്ദി അറിയിച്ച് എംപി കത്ത് നൽകി. ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി നിർമാണ പ്രവൃത്തികൾ ആരംഭിക്കും. മത്സരാടിസ്ഥാനത്തിൽ നടന്ന ടെൻഡറിൽ 7 കമ്പനികളാണു പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *