തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ടെസ്റ്റിന് എത്തുന്നവർക്ക് കാഴ്ചശക്തിയുണ്ടോയെന്ന് ഇനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ടെസ്റ്റ് ചെയ്യും. അപേക്ഷകർ കൊണ്ട് വരുന്ന സെർട്ടിഫിക്കറ്റുകളിൽ വ്യാജമായ സെർട്ടിഫിക്കറ്റുകളും കടന്നു വരുന്നുണ്ടെന്ന പരാതിയിന്മേലാണ് എം വി ഡി ഇങ്ങനൊരു തീരുമാനം എടുത്തത്.
നിശ്ചിത അകലത്തിൽ വെച്ചിരിക്കുന്ന ബോർഡുകൾ ഉദ്യോഗാർത്ഥികളെ കൊണ്ട് വായിപ്പിക്കും. കാഴ്ച കുറവാണെന്ന് ബോധ്യപ്പെട്ടാൽ വീണ്ടും ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടും. നേത്ര പരിശോധനക്കായി ഉപകരണങ്ങൾ വാങ്ങും. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാർക്കെതിരെയും കടുത്ത നടപടിയെടുക്കും.