തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. മത്സ്യ ബന്ധന വെള്ളമാണ് അപകടത്തിൽ പെട്ടത്. വള്ളത്തിലെ 11 പേർ കടലിലേക്ക് വീണു. വെള്ളത്തിലെ വലകൾ കടലിലേക്ക് വീണതിനെ തുടർന്ന് അത് എടുക്കാൻ ശ്രമിക്കവെയാണ് 11 പേരും മറിഞ്ഞ് വീണത്. 11 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
