റേഷൻ കാർഡ് വേണ്ട, ഒറ്റത്തവണ പത്ത് കിലോ വരെ; ഭാരത് അരിയുടെ വിൽപനയ്‌ക്കായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ തുറക്കും

Kerala National

തൃശൂർ: 29 രൂപ നിരക്കിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭാരത് അരിയുടെ വിൽപനയ്‌ക്കായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ തുറക്കും. നാഷണൽ അ​ഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ എന്നിവ വഴിയാണ് വിൽപന.

സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ എൻ.സി.സി.എഫ് ഉടൻ തുറക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ, സ്വാകാര്യ സംരംഭകർ മുഖേനയും വിൽപന ന‌ത്തുമെന്ന് എൻ.സി.സി.എഫ് കൊച്ചി മാനേജർ സി.കെ രാജൻ വ്യക്തമാക്കി. ഓൺലൈനായും ആളുകൾക്ക് അ രി വാങ്ങാനുള്ള സൗകര്യം സജ്ജമാക്കും.

Leave a Reply

Your email address will not be published. Required fields are marked *