ബെംഗളൂരു: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എക്‌സാലോജിക്കിന്റെ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇന്ന് ഉച്ചയ്‌ക്ക് 2.30ന് വിധി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനാണ് കേസിലെ പ്രധാന വ്യക്തി.
