ജയ്പൂർ: ഡിജിപി, ഐജിപിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനിലെത്തും. ജയ്പൂരിലെ ഇന്റർനാഷണൽ സെന്ററിലാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.ഇന്നും നാളെയുമായി സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
ഡിജിപി ഐജിപിമാരുടെ 58-ാമത് ദേശീയ സമ്മേളനമാണ് ജയ്പൂരിൽ നടക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമ്മേളനത്തിൽപങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി രാജസ്ഥാനിലെ ബിജെപി ആസ്ഥാനത്ത് എത്തുകയും പാർട്ടി പ്രവർത്തകരെയും ബിജെപി നേതാക്കളെയും അഭിസംബോധന ചെയ്യുകയും ചെയ്യും.