തൃശൂർ: പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ. തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാറാണ് ക്ഷേത്രത്തിനകത്ത് അദ്ദേഹത്തെ അനുഗമിച്ചത്. മുണ്ടും വേഷ്ടിയും ധരിച്ചാണ് പ്രധാനമന്ത്രിയെത്തിയത്.
തന്ത്രിമാർക്കും പരിമിതപ്പെടുത്തിയ ആളുകൾക്കും മാത്രം പ്രവേശനമുള്ള അകത്തെ സർക്കിളിലെത്തി പ്രാർത്ഥനയും മറ്റ് പൂജകളും നടത്തും. താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി. 20 മിനിറ്റാണ് ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചത്.