പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; അര ലക്ഷം പേർ അണി നിരക്കുന്ന റോഡ് ഷോ ഇന്ന്

Breaking Kerala National

കൊച്ചി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. വൈകുന്നേരം ആറരയോടെ ഹെലികോപ്റ്റർ മാർ​ഗം കൊച്ചിയിലെ ദക്ഷിണ നാവികസ്ഥാനത്ത് എത്തും. രാത്രി ഏഴോടെയാകും റോഡ് ഷോ. ഏകദേശം അരലക്ഷത്തോളം പേരാകും റോഡ്ഷോയിൽ അണിനിരക്കുക.

കെപിസിസി ജം​ഗ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംഗ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തുന്ന തരത്തിൽ ഒരു കിലോമീറ്റ‌ർ റോഡ് ഷോയാണ് ക്രമീകരിച്ചിരിക്കുന്നത്.

എറണാകുളം ​ഗസ്റ്റ് ഹൗസിലാണ് താമസം സജ്ജീകരിച്ചിരിക്കുന്നത്. നാളെ രാവിലെ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചയോടെ കൊച്ചിയിൽ തിരിച്ചെത്തും.

കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്‌യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും. എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാന ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർച്ച് ഉച്ചയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *