തൃശ്ശൂര്‍: ‘മോദി ഗ്യാരന്റി’ യില്‍ ഊന്നി കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞു പ്രധാന മന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായും സാധാരണക്കാർക്കായും ചെയ്ത അടിസ്ഥാന സൗകര്യ വികസനങ്ങൾ പറഞ്ഞാണ് മോദി തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കം കുറിച്ചത്.
ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ ചര്‍ച്ച മോദിയുടെ ഉറപ്പിനെ കുറിച്ചാണ്. പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ ജീവിതം സുഖകരമാക്കുന്നിതിനു വിവിധ പദ്ധതികള്‍ നടപ്പാക്കി. പത്ത് ലക്ഷം ഉജ്ജ്വല കണക്‌ഷനുകള്‍ നല്‍കി. 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് കുടിവെള്ളം നല്‍കി. 12 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കി. ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ നല്‍കുന്ന പദ്ധതി ആരംഭിച്ചു. കേരളത്തിലെ 60 ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു.
