തിരുവനന്തപുരം: കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും. രാവിലെ 10 മണിക്ക് എത്തുന്ന പ്രധാനമന്ത്രി വി എസ് എസ് സി യിൽ വിവിധ പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. 11.30 നു ആണ് സെൻട്രൽ സ്റ്റേഡിയത്തിൽ പദയാത്രയുടെ സമാപന സമ്മേളനം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. കേരളത്തിലെ പരിപാടികൾക്ക് ശേഷം മോദി തമിഴ്‌നാട്ടിലേക്ക് പോകും.