ന്യൂഡൽഹി: മൂന്നാം തവണയും എൻ ഡി എ സർക്കാർ അധികാരത്തിൽ കയറുന്നതിന്റെ ഭാഗമായി രണ്ടാം എൻ ഡി എ സർക്കാരിന്റെ പ്രധാനമന്ത്രി പദവിയിൽ നിന്നും നരേന്ദ്രമോദി രാജി വെച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു വിനാണ് രാജിക്കത്ത് കൈമാറിയത്. പുതിയ സർക്കാർ അധികാരത്തിലെത്തുന്നത് വരെ മന്ത്രിസഭ തുടരാൻ രാഷ്‌ട്രപതി ആവശ്യപ്പെട്ടു. ജൂൺ 16 വരെയാണ് ഈ സർക്കാരിന്റെ കാലാവധി.
മൂന്നാം എൻ ഡി എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.