കൊച്ചി: വിവാദ ഭൂമിയിലെ അനധികൃത റിസോർട്ട്, നികുതി വെട്ടിപ്പ്, അഡ്വക്കറ്റ് ആക്ടിന്‍റെ ലംഘനം തുടങ്ങിയ ആരോപണങ്ങളില്‍ തെളിവുകള്‍ വന്നതിന് പിന്നാലെ മാത്യു കുഴല്‍നാടന്‍റെ മൂവാറ്റുപുഴയിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ബിനാമി തട്ടിപ്പും നികുതി വെട്ടിപ്പും അന്വേഷിക്കുക എംഎല്‍എ സ്ഥാനം മാത്യു കുഴല്‍നാടന്‍ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ഇരുന്നോറോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.