പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു; കോടികളുടെ നഷ്ടം

Agriculture Kerala

വരാപ്പുഴ: പെരിയാറിലും സമീപ പ്രദേശത്തുള്ള ജലാശയങ്ങളിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതാണ് ഇതിനു കാരണം എന്ന് സംശയിക്കുന്നു. മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പുഴയിൽ ചത്ത് പൊങ്ങുവായിരുന്നു. സ്വകാര്യ വ്യക്തികൾ മീൻ വളർത്തുന്ന ഫാമുകളിലും പാടങ്ങളിലും ഈ മലിനജലം ഒഴുകിയെത്തി കോടി കണക്കിന് രൂപയുടെ മത്സ്യ സമ്പത്ത് നശിച്ചു.

രാസമാലിന്യം കലർന്നതിനെ തുടർന്ന് ചില ഭാഗങ്ങളിൽ പുഴയിലെ വെള്ളത്തിന്റെ നിറം മാറുകയും വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തു.

പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയ സ്ഥാപനം കണ്ടെത്തി അവർക്കെതിരെ കൃത്യമായ നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അറിയിച്ചു. നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്

Leave a Reply

Your email address will not be published. Required fields are marked *