ഇശ്ലാമാബാദ്: കാമുകനെ കാണാന്‍ ഇന്ത്യന്‍ യുവതി അതിര്‍ത്തി കടന്നു. രാജസ്ഥാനിലെ ഭിവാദി ജില്ലയില്‍ നിന്നുള്ള അഞ്ജു എന്ന 35കാരിയാണ് പാക്കിസ്ഥാനിലെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ അഞ്ജു, ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട മെഡിക്കല്‍ പ്രതിനിധി നസ്റുല്ലയെ (29) കാണാന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്കാണ് പോയത്.
അഞ്ജുവിനെ പാകിസ്ഥാന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തെങ്കിലും യാത്രാ രേഖകളുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചു. 30 ദിവസം പാക്കിസ്ഥാനില്‍ തങ്ങാന്‍ അനുമതിയുണ്ട്. നാല് വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഞായറാഴ്ചയാണ് ഭാര്യ അതിര്‍ത്തി കടന്ന വിവരം അഞ്ജുവിന്റെ ഭര്‍ത്താവ് അരവിന്ദ് അറിയുന്നത്. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേന വ്യാഴാഴ്ചയാണ് അഞ്ജു ഭിവാഡിയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഞായറാഴ്ച വൈകീട്ട് നാലുവരെ വാട്സ്ആപ്പിലൂടെ അഞ്ജുവുമായി ബന്ധപ്പെട്ടിരുന്നതായി അരവിന്ദ് പറഞ്ഞു. താന്‍ ലാഹോറിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നും യുവതി പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ റെസ്യൂമെ എന്‍ട്രി ഓപ്പറേറ്ററാണ് അഞ്ജു. വിദേശത്ത് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളതിനാല്‍ 2020ലാണ് പാസ്പോര്‍ട്ട് എടുത്തതെന്ന് അരവിന്ദ് പറഞ്ഞു. അഞ്ജു ക്രിസ്തുമതം സ്വീകരിച്ച് അരവിന്ദിനും കുട്ടികള്‍ക്കുമൊപ്പം ഭിവാഡിയിലെ വാടക ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, പബ്ജി കളിക്കുന്നതിനിടെ പ്രണയത്തിലായ പാകിസ്ഥാന്‍ പെണ്‍കുട്ടി സീമ ഹൈദര്‍ നേപ്പാള്‍ വഴി കാമുകനെ കാണാന്‍ ഇന്ത്യയിലെത്തി. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സച്ചിന്‍ മീണയെ വിവാഹം കഴിച്ച സീമ ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിവാദങ്ങള്‍ക്കിടയിലാണ് ഇന്ത്യന്‍ യുവതി പാക്കിസ്ഥാനിലെത്തിയിരിക്കുന്നത്.