തിരുവനന്തപുരം: പ്രതിഭകള്‍ സംഗമിക്കുകയും ചിന്തകളും ആശയങ്ങളും ജ്വലിക്കുകയും ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ അഞ്ചാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്യാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തും.
ഫെബ്രുവരി എട്ടിന് മൂന്നുമണിക്ക് തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം നിര്‍വഹിക്കുക.