മാലിദ്വീപിൽ പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുത്തു. മുഹമ്മദ് മുയിസുവാകും ഇനി മാലിദ്വീപിന്റെ പ്രസിഡന്റ്. സോലിഹ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ നടന്ന തെരെഞ്ഞെടുപ്പിൽ ആണ് മുഹമ്മദ് മുയിസു പ്രസിഡന്റ് പദവിലേക്ക് സ്ഥാനമേറ്റത്.
മാലിയിലെ മേയറായി പ്രവർത്തിച്ചിരുന്ന മുയിസു പ്രതിപക്ഷ സഖ്യമായ പിപിഎം-പിഎൻസിയുടെ സ്ഥാനാർത്ഥിയായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടിൽ 79% പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം റൗണ്ടിൽ 86% പോളിംഗായിരുന്നു. വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ മുയിസു ആധിപത്യം നിലനിർത്തിയിരുന്നു. ആദ്യ റൗണ്ട് എണ്ണി തീർന്നപ്പോൾ മുയിസിക്ക് 53% വോട്ടും നിലവിലെ പ്രസിഡന്റ് സോലിഹിന് 46% വോട്ടുമാണ് ലഭിച്ചിരുന്നത്