ഡബ്ലിൻ:അയർലൻഡിലെ കോര്‍ക്കിന് സമീപം മലയാളി യുവതി കുത്തേറ്റ് മരിച്ചു.പാലക്കാട് സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. വിൽട്ടൺ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരം യുവതിയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 10 മണി കഴിഞ്ഞ് അപകട സൂചന ലഭിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗങ്ങള്‍ സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. അപ്പോഴേക്കും യുവതി മരിച്ചിരുന്നു.പാലക്കാട് സ്വദേശിനിയായ ഇവർ കോർക്കിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഇവര്‍ക്ക് ഒരു മകനുണ്ട്.സാങ്കേതിക പരിശോധനകൾക്കായി സംഭവസ്ഥലം സീല്‍ ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് പാത്തോളജിസ്റ്റിന്റെ ഓഫീസില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. അറസ്റ്റിലായ നാല്‍പ്പത് വയസ്സുകാരനായ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ടോഗര്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നതിനായി എത്തിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയും കുടുംബവും ഒരു വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്.