ശബരിമലയിൽ ഇന്ന് മകര വിളക്ക് മഹോത്സവം. രണ്ട് ലക്ഷത്തോളം പേരാകും മകരവിളക്ക് ദർശിക്കാനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുകയെന്നാണ് വിലയിരുത്തൽ. വൈകുന്നേരം 6.30-ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയം കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. ഒപ്പം പൊന്നമ്പലമേട്ടിൽ തെളിയുന്ന ജ്യോതിയും കണ്ട് ഭക്തലക്ഷങ്ങൾ മലയിറങ്ങും. പത്ത് പോയിന്റുകളിൽ മകരജ്യോതി ദർശിക്കാം.
