മഹാരാജാസ് കോളേജ് നാളെ തുറക്കും; അഞ്ചു സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു

Education Kerala

എറണാകുളം മഹാരാജാസ് കോളേജ് തുറക്കാൻ ധാരണ. നാളെ കോളേജ് തുറക്കും. വിദ്യാർഥി സംഘർഷത്തെ തുടർന്നാണ് കോളേജ് അടച്ചത്. വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ യോ​ഗത്തിലാണ് കോളേജ് തുറക്കാൻ ധാരണയായത്. കാമ്പസിൽ അഞ്ച് സെക്യൂരിറ്റ് ഉദ്യോ​ഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും യോ​ഗത്തിൽ തീരുമാനമായി.

കോളേജ് ഉടൻ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ആറു മണിക്ക് കാമ്പസിനകത്ത് പുറത്തുനിന്നുള്ളവർ എത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *