ന്യൂഡൽഹി: ലോകസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. വരാനിരിക്കുന്ന ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്. 16 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധിർ രഞ്ജൻ ചൗധരി, കെസി വേണുഗോപാൽ, കെജെ ജോർജ് എന്നിവർ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
![](https://swanthamlekhakan.news/wp-content/uploads/2023/09/loksabha-election-congress-committee.jpg)