ബജറ്റിന് ശേഷവും മാറ്റമില്ലാതെ ലൈസന്‍സ് അച്ചടി രംഗത്തെ സാമ്പത്തിക പ്രതിസന്ധി. പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കരാര്‍ കമ്പനി അച്ചടി നിര്‍ത്തിയതോടെ ഏഴ് ലക്ഷത്തോളം പേരാണ് മാസങ്ങളായി ലൈസന്‍സിനും ആര്‍സി ബുക്കിനുമായി കാത്തിരിക്കുന്നത്. അപേക്ഷകരില്‍ നിന്ന് 16 കോടിയോളം രൂപ ഫീസായി പിരിച്ച ശേഷമാണ് പണമില്ലെന്ന പേരില്‍ സേവനം നിഷേധിക്കുന്നത്.