കഠ്മണ്ഡു: നേപ്പാളിൽ ഉരുൾപൊട്ടലിൽ രണ്ട് ബസുകൾ ഒലിച്ചു പോയതായി സംശയം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. രണ്ട് ബസുകളിലുമായി 60 ഓളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കനത്ത മഴ മൂലം തിരച്ചിൽ തടസ്സപ്പെടുന്നുണ്ട്. രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തുണ്ട്.
ഒരു ബസിൽ 24 പേരും മറ്റേ ബസിൽ 41 പേരും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് പേര് ബസിൽ നിന്നും ചാടി രക്ഷപെട്ടു.