കൊല്ലം പുനലൂരിൽ കരവാളൂരിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടി വൻകൃഷി നാശം ഉണ്ടാവുകയും അഞ്ചോളം കുടുംബങ്ങൾ തലനാഴിരക്ക് രക്ഷപ്പെടുകയും ചെയ്തു. വെഞ്ചമ്പ് പച്ചയിൽകുന്നിൽ പിനാക്കിൾ പോയിന്റിൻറെ പറഞ്ഞാറ് 500 അടിയോളം ഉയരത്തിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടൽ കനത്ത മഴയെ തുടർന്ന് പുറംലോകം അറിയുന്നത് ഇന്ന് രാവിലെയാണ്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ അടിവാരത്ത് സ്ഥിതി ചെയ്യുന്ന വീടുകളിൽ വെള്ളം കയറിയെങ്കിലും ആളെപായം ഒന്നും ഉണ്ടായില്ല. ഉരുൾപൊട്ടി എത്തിയ ഭാഗത്ത് ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായി. റബർ മരങ്ങളും, വാഴ, ഇഞ്ചി, കാച്ചിൽ തുടങ്ങിയ വിളകളെല്ലാം ഒലിച്ചുപോയി. കൃഷി, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികരും സ്ഥലത്ത് വന്ന് പരിശോധന നടത്തി നാശനഷ്ട കണക്ക് വിലയിരുത്തുന്നു.