കുവൈറ്റ്: കുവൈറ്റ് മംഗഫിൽ തീപിടുത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് കുവൈറ്റ് സർക്കാർ ധന സഹായം പ്രഖ്യാപിച്ചു. മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങൾക്കും 12.5 ലക്ഷം രൂപയാണ് നൽകുന്നത്. ധന സഹായം എംബസി വഴി വിതരണം ചെയ്യും.
പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി 5 ലക്ഷം രൂപയും രവി പിള്ള 2 ലക്ഷം രൂപയും ധന സഹായം നൽകും.