കോട്ടയം ∙ വിവിഐപി ഹെലികോപ്റ്ററുകൾ ഇറങ്ങാൻ പറ്റുന്ന രീതിയിൽ കുമരകത്ത് വിശാല ഹെലിപ്പാഡ് നിർമിക്കാനുള്ള പദ്ധതിയെപ്പറ്റി ആലോചിക്കാൻ ഉടൻ യോഗം വിളിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി.എൻ.വാസവൻ. രാഷ്ട്രപതിയുടെ യാത്രാസമയത്ത് കടുത്ത ഗതാഗതനിയന്ത്രണം മൂലം കോട്ടയം നഗരം നിശ്ചലാവസ്ഥയിലായിരുന്നു. ഒന്നരയേക്കറോളം സ്ഥലം ഉണ്ടെങ്കിൽ 3 ഹെലികോപ്റ്ററുകൾക്ക് ഒരുമിച്ച് ഇറങ്ങാവുന്ന ഹെലിപ്പാഡ് നിർമിക്കാം. ചുറ്റും 100 മീറ്റർ വിസ്തൃതിയിൽ മരങ്ങൾ ഉൾപ്പെടെ മറ്റു തടസ്സങ്ങൾ ഉണ്ടാവരുത്.
