കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ

Kerala

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് പദയാത്ര കാസർകോ‌ട് ഉദ്ഘാടനം ചെയ്തത്.

നാളെ വയനാട്ടിലാണ് പദയാത്ര നടക്കുന്നത്. ജനുവരി 31-ന് വടകരയിലും ഫെബ്രുവരി മൂന്ന് മുതൽ ഏഴ് വരെ ആറ്റിങ്ങൽ, പത്തനംതിട്ട,കൊല്ലം, മാവേലിക്കര തുട‌ങ്ങിയ മണ്ഡലങ്ങളിൽ പദയാത്ര നടക്കും. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പദയാത്ര ഫെബ്രുവരി ഒമ്പത് മുതൽ 12 വരെയാണ് ന‌ടക്കുന്നത്.

ഫെബ്രുവരി 14-ന് ഇടുക്കിയിലും 15-ന് ചാലക്കുടിയിലും. ഫെബ്രുവരി 19 മുതൽ 21 വരെ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളിൽ നടക്കും. കേരള പദയാത്ര 23-ന് പൊന്നാനിയിലും 24-ന് എറണാകുളത്തും 26-ന് തൃശൂരിലും നടക്കും. 27-ന് പാലക്കാടാണ് കേരളപദയാത്രയുടെ സമാപനം.

Leave a Reply

Your email address will not be published. Required fields are marked *