തലയോലപ്പറമ്പ്: കെ.ആര്‍. ഓഡിറ്റോറിയത്തിനു സമീപത്തുള്ള റോഡില്‍ വച്ച് കെ.എസ്.ആര്‍.ടി.സി. ബസിലേക്ക് ഹെല്‍റ്റ് വലിച്ചെറിഞ്ഞ് ബസിന്റെ ഗ്ലാസ് പൊട്ടിച്ച് യുവാവ് അറസ്റ്റില്‍. തലയോലപ്പറമ്പ് ഇടവട്ടം തെക്കേകണ്ടത്തില്‍ വീട്ടില്‍ അനുന്‍ പ്രകാശാ(33)ണ് അറസ്റ്റിലായത്.
കോട്ടയത്തുനിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലുകളാണ് എതിര്‍ദിശയില്‍ നിന്നുവന്ന യാത്രികനായ ഇയാള്‍ എറിഞ്ഞു പൊട്ടിച്ചത്. തുടര്‍ന്ന് ബൈക്ക് നിര്‍ത്താതെ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു.
ബസിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പോലീസ് കേസ് എടുത്ത് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ഇയാളെ പിടികൂടുകയായിരുന്നു. തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ദിപുവിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.