ശബരിമല മണ്ഡല – മകരവിളക്ക് വിളക്ക്, മൂന്നു ഘട്ടങ്ങളിലായി KSRTC 800 ബസുകൾ സർവീസ് നടത്തും. ആദ്യ ഘട്ടത്തിൽ 467 ഉം രണ്ടാം ഘട്ടത്തിൽ 502 ഉം ബസ്സുകൾ സർവീസ് നടത്തും. മകരവിളക്ക് വരുന്ന മൂന്നാം ഘട്ടത്തിൽ 800 ബസുകൾ സർവീസ് നടത്തും. സർവീസുകൾ നിശ്ചയിച്ചു ഉത്തരവ് പുറത്ത്. KSRTC സി.എം.ഡി യാണ് ഉത്തരവിറക്കിയത്. ക്ഷേത്രങ്ങളിൽ നിന്നും പ്രത്യേക സർവീസ് നടത്തണമെന്നും നിർദ്ദേശം. ഓൺലൈൻ ബുക്കിംഗ് സൗകര്യം വിപുലപ്പെടുത്താനും തീരുമാനം. KSRTC ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നു കണ്ടെത്താൻ പമ്പയിലും നിലയ്ക്കലും ബ്രെത്ത് അനലൈസർ പരിശോധന നടത്തണമെന്നും നിർദ്ദേശം.
