തൃശ്ശൂർ: ത്രിശ്ശൂരിൽ കെഎസ്ഇബി ജീവനക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. വിയ്യൂരില്‍ ആണ് സംഭവം. തമിഴ്‌നാട് സ്വദേശി മുത്തുപാണ്ടി(49) ആണ് മരിച്ചത്.
തമിഴ്‌നാട് തെങ്കാശി സ്വദേശി മാരിപാണ്ടി(60)ആണ് മുത്തുപാണ്ടിയെ കുത്തിയത്.കെഎസ്ഇബി താല്‍കാലിക ജീവനക്കാരായിരുന്നു ഇരുവരും.മദ്യപാനത്തെ തുടർന്ന് ഇരുവരും തമ്മിൽ ഉണ്ടായ ചില തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് വഴി വെച്ചത്.
വിവരമറിഞ്ഞ് വിയ്യൂർ പൊലീസ് ഉടൻ സ്ഥലത്തെത്തി കുത്തേറ്റ മുത്തുപാണ്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പ്രതിയായ മാരിപാണ്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.