തൃശൂർ: കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ തൃശൂർ ജില്ല സമ്മേളനം തൃശൂർ മോത്തിമഹലിൽ സംസ്ഥാന സെക്രട്ടറി കെ ആർ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി കെ രവീന്ദ്രനാഥു അദ്ധ്യക്ഷത വഹിച്ചു.
മണിപ്പൂരിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തിക്കൊണ്ടും കലാപം അടിച്ചമർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജില്ല വനിതാവേദി കൺവീനർ കെ പി മായാദേവി പ്രമേയം അവതരിപ്പിച്ചു.
പ്രവർത്തന റിപ്പോർട്ട് ജില്ല സെക്രട്ടറി പി കെ സദാനന്ദനും വരവ് – ചെലവ് കണക്കുകൾ ജില്ല ട്രഷറർ കെ എൻ രാമനും അവതരിപ്പിച്ചു.വൈസ് പ്രസിഡണ്ട് എൻ ടി ബേബി സ്വാഗതവും കെ. ആർ. ദിവാകരൻ നന്ദിയും പറഞ്ഞു. ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് എൻ ടി ബേബി (തൃശൂർ), സെക്രട്ടറി കെ ആർ ദിവാകരൻ (ചാലക്കുടി), ട്രഷറർ കെ വേണുഗോപാൽ (ഇരിങ്ങാലക്കുട) എന്നിവരെ തിരഞ്ഞെടുത്തു.
![](https://swanthamlekhakan.news/wp-content/uploads/2023/07/IMG-20230726-WA0035.jpg)