കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലു വയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്ക് സസ്പെൻഷൻ. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് കുറ്റം സമ്മതിച്ചിരുന്നു. കുട്ടിക്ക് നാവിനു പ്രശ്നം ഒന്നും ഇല്ലായിരുന്നു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്.
ഡി എം ഇ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോ. ബിജോൺ ജോൺസനെയാണ് സസ്‌പെൻഡ് ചെയ്തത്. കുട്ടിയുടെ വായുടെ ഭാഗത്ത് ചോര കണ്ട് നഴ്‌സുമാരോട് അന്വേഷിച്ചപ്പോഴാണ് വായിലാണ് ശസ്ത്രക്രിയ നടത്തിയത് എന്ന് അറഞ്ഞതെന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.