കോഴിക്കോട്: തിരുവമ്പാടി കളിയാമ്പുഴ പാലത്തിൽ നിന്ന് കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം. രണ്ടു പേർ മരിച്ചു. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തകർത്താണ് തലകീഴായി പുഴയിലേക്ക് മറിഞ്ഞത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ബസിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. ബസിനകത്ത് കുടുങ്ങിയവരെ നാട്ടുകാരും ഫയർഫോഴ്‌സുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വരികയാണ്.
