കോട്ടയം: പടിഞ്ഞാറു വേമ്പനാട്ട് കായലും കിഴക്ക് മലനിരകളുമായിട്ടുള്ള കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയത്തിനു ഇന്ന് 75 വയസ്. രാഷ്ട്രീയത്തിലും സാമൂഹ്യ സാംസ്‌കാരിക രംഗത്തും കോട്ടയത്തിനു പാരമ്പര്യമുണ്ട്.
അയിത്തത്തിനെതിരെ ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും 603 ദിവസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹ സമരം നടന്നതും കോട്ടയത്തു തന്നെ.