കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചു. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ ( 49 )അണ് മരിച്ചത്.ഇന്നലെ ഗൈനകോളേജി വിഭാഗത്തിൽ D&C പരിശോധനക്കായി രാവിലെ 6 മണിക്ക് എത്തിയതായിരുന്നു ശാലിനി. ബിപി യോ ഷുഗറോ മറ്റ് ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.മകളോടപ്പം ഓട്ടോയിൽ ഹോസ്പിറ്റലിൽ എത്തിയ ശാലിനി ഗൈനകോളേജി വിഭത്തിൽ എത്തുകയും ഗുളിക നൽകിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞു ശാരീരിക അസ്വാസ്ഥത ഉണ്ടാകുകയും പെട്ടന്ന് അബോധാവസ്ഥായിൽ ആകുകയും ചെയ്തു. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയാണ് ഉണ്ടായതു. തുടർന്ന് ചലനം ഇല്ലാതെ കിടന്ന ശാലിനിയെ പുലർച്ചെ 5 മണിയോടെ മരിച്ചെന്നു പറയുകയായിരുന്നു ഹോസ്പിറ്റലിലെ ചികിത്സ പിഴവ് മൂലം ആണ് ശാലിനി മരണപ്പെട്ടതെന്ന് ബന്ധുക്കളുടെ പരാതിയിൽ ഗാന്ധി നഗർ പോലീസ് കേസ് എടുത്തു.
