കുമരകം: 3 വർഷത്തെ യാത്രാദുരിതത്തിനു താൽക്കാലിക പരിഹാരമായി കോട്ടയം–കുമരകം– ചേർത്തല റൂട്ടിലെ കോണത്താറ്റ് പാലം തുറന്നു. സമീപന പാതയുടെ പണി പൂർണമാകാത്തതിനാൽ ഭാഗികമായാണു പാലം തുറന്നത്. കോട്ടയം–കുമരകം, കുമരകം–ചേർത്തല എന്നിങ്ങനെ രണ്ടായി മുറിഞ്ഞു നടത്തി വന്നിരുന്ന സ്വകാര്യ ബസ് സർവീസ് കോട്ടയം– ചേർത്തല സർവീസായി പുനരാരംഭിച്ചു. പാലം വഴിയുള്ള സർവീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഇന്നു ചർച്ച നടത്തി തീരുമാനം എടുക്കുമെന്നു കെഎസ്ആർടിസി അറിയിച്ചു.