കൊച്ചി: ആഗോള ഷിപ്പിംഗ് മേഖലയിലെ ഹബ്ബാകാൻ കൊച്ചി. കൊച്ചിൻ ഷിപ്‌യാർഡിൽ 4,006 കോടി രൂപ ചെലവിൽ മൂന്ന് വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.
കൊച്ചി തുറമുഖ ട്രസ്റ്റിൽ നിന്ന് എറണാകുളം വെല്ലിംഗ്ടൺ ഐലൻഡിൽ പാട്ടത്തിനെടുത്ത 42 ഏക്കറിൽ 970 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, തേവരയിൽ 1,800 കോടി രൂപ നിക്ഷേപത്തിൽ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്ക്, പുതുവൈപ്പിനിൽ 1,236 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇറക്കുമതി ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി ഇന്നലെ രാജ്യത്തിന് വേണ്ടി സമർപ്പിച്ചത്.
അന്താരാഷ്‌ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ നേരിട്ടും അല്ലാതെയും ഏകദേശം 5,000-ത്തോളം പേർക്കാണ് തൊഴിൽ ലഭിക്കുക.