കൊച്ചിയില്‍ ഗുണ്ടാ പിരിവെന്ന് പരാതി. എറണാകുളം നോര്‍ത്ത് ബ്രോഡ്വേയില് വഴിയോരക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി അനധികൃതമായി പിരിവ് നടത്തുന്നതായാണ് ആക്ഷേപം. മാര്‍ക്കറ്റുകളിലും കച്ചവട കേന്ദ്രങ്ങളിലും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓണമായതിനാല്‍ വഴിയോരക്കച്ചവടക്കാരുടെ എണ്ണം നിലവില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇവരില്‍ നിന്നുമാണ് ഗുണ്ടാ പിരിവ് നടക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നോര്‍ത്ത് സ്റ്റേഷൻ പരിധിയിലുള്ള കച്ചവടക്കാരാണ് ഏറ്റവും കൂടുതല്‍ ഇരയാകുന്നത്. കച്ചവടം സജീവമാകുമ്ബോള്‍ സംഘം എത്തി പണം ആവശ്യപ്പെടും. ഇല്ലെങ്കില്‍ കച്ചവടം തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു.
അതേസമയം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പരാതി നല്കാൻ വ്യാപാരികള്‍ മടിക്കുകയാണ്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ നടപടി സ്വീകരിച്ചിട്ടുണ്ട്ഗു ണ്ടാ പിരിവുകാരെ ജയിലില്‍ അടയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.