കൊച്ചി : കൊച്ചി ഇനി മുസിരിസ് ബിനാലെയുടെ ആഘോഷങ്ങളിലേക്ക്. മൂന്നുവർഷത്തെ ഇടവേളയ്‌ക്ക് വിരാമമിട്ട് എത്തുന്ന ആറാംപതിപ്പ് പ്രദർശനത്തിന് വെള്ളിയാഴ്ച തുടക്കമാകും. 12ന് വൈകിട്ട് 6ന് ഫോർട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്‌ഘാടനംചെയ്യും. 2026 മാർച്ച് 30 വരെ 109 ദിവസമാണ് പ്രദർശനം. ‘ഫോർ ദി ടൈം ബീയിങ്’ എന്നാണ് ആറാംപതിപ്പ് പ്രദർശനത്തിന് പേര്. 25 രാജ്യങ്ങളിൽനിന്നുൾപ്പെടെ 66 കലാകാരന്മാരുടെ സൃഷ്‌ടികളുണ്ടാകും. നിഖിൽ ചോപ്രയും ഗോവയിലെ എച്ച്‌എച്ച് ആർട്ട് സ്‌പേസുമാണ് ആറാംപതിപ്പ് പ്രദർശനം ക്യുറേറ്റ് ചെയ്‌തിട്ടുള്ളത്.
