കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് അഭിജിത്തും നജ്മിയും വിവാഹിതരായി

Breaking Kerala

കോഴിക്കോട്: കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത് വിവാഹിതനായി. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി നജ്മിയാണ് വധു. ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം.

കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്സ് ആന്റ് സയൻസ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. സ്കൂൾ കാലം മുതൽ കെ എസ് യുവിന്റെ സജീവ പ്രവർത്തകനായ അഭിജിത്ത് 2021ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കെ എസ് യു. സംസ്ഥാന പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ അഭിജിത്ത് വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *