ആലപ്പുഴ: വള്ളികുന്നത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ബിഹാർ സ്വദേശി കുന്ദൻ കുമാർ (27) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പെൺകുട്ടി സ്കൂളിൽ നിന്നു വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം.
കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. കെട്ടിടം പണി ചെയ്യുന്ന കുന്ദൻ കുമാർ സ്കൂളിനു സമീപമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ കുട്ടിക്കു ശീതളപാനീയം വാങ്ങി നൽകിയിരുന്നു. ഇന്നലെ 100 രൂപ കുട്ടിക്കു കൊടുക്കാൻ ശ്രമിച്ചു. തുടർന്ന് കുട്ടി ബഹളമുണ്ടാക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.