തൃശ്ശൂര്‍: പാലങ്ങളുടെയും മേല്‍പ്പാതകളുടെയും നിര്‍മാണത്തില്‍ അത്യാധുനിക സാങ്കേതികവിദ്യയുമായി കേരളം. അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് (യു.എച്ച്.പി.എഫ്.ആര്‍.സി.) എന്ന സാങ്കേതികവിദ്യയാണ് പുതിയതായി വന്നിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ ഏജൻസി ഏറ്റെടുത്തിരിക്കുന്നത്.