സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; മാർഗ്ഗം തേടി ധന വകുപ്പ്

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ പുതിയ മാർഗം തേടി ധനവകുപ്പ്. അധിക വിഭവ സമാഹരണത്തിനാണ് ധനവകുപ്പിന്റെ പുതിയ നീക്കം. ഇതിനായി വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചുക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി.

അധിക വിഭവ സമാഹരണത്തിനായി 14 അംഗ സമിതിയെയാണ് സർക്കാർ നിയോ​ഗിച്ചിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയ ശേഷം അധിക വിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങൾ കുറവാണ്. സംസ്ഥാന ധനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയില്‍ ദേശീയ തലത്തിലെ വിദ​ഗ്ധരെയും ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്.സാമൂഹിക മേഖലകളില്‍ ചിലവ് കൂടുതലാണെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *